ബിഗ് ബാഷിലെ വെടിക്കെട്ട് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കി; ഓസ്ട്രേലിയയുടെ തീരുമാനത്തിന് പിന്നില്‍ ഒരു കാരണം മാത്രം

പരുക്ക് വില്ലനായി; ഓസീസ് ടീമിലെ സൂപ്പര്‍ താരം പുറത്ത്

   Chris Lynn , Australia , ODI series , Australia , Chris , Lynn , ക്രിസ് ലിൻ , ക്രിക്കറ്റ് ഓസ്ട്രേലിയ , ഏകദിന പരമ്പര , ബിഗ് ബാഷ് , പരുക്ക് , ചികിത്സ , ഓസ്ട്രേലിയൻ താരം
പെർത്ത്| jibin| Last Modified ബുധന്‍, 18 ജനുവരി 2017 (14:56 IST)
ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഓസ്ട്രേലിയൻ താരം പരുക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി. കഴുത്തിന്റെ കശേരുക്കൾക്ക് ഏറ്റ പരുക്കുല്‍ വിശ്രമവും ചികിത്സയും ആവശ്യമായതിനാലാണ് ഓസീസ് ഓള്‍ റൌണ്ടറെ ഒഴിവാക്കിയത്.

പരുക്ക് നിസാരമല്ലാത്തതിനാല്‍ പാകിസ്‌ഥാനെതിരായ അവസാന മൂന്ന് ഏകദിനത്തിനും ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലും ലിന്ന് കളിക്കാൻ കഴിയില്ല. ലിന്നിന് പകരം പീറ്റർ ഹാൻഡ്സ്കോമ്പിനെ ടീമിൽ ഉൾപ്പെടുത്തി.

ബിഗ് ബാഷിലെ വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്‌ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിലേക്ക് ക്ഷണം കിട്ടാൻ ലിന്നിനെ സഹായിച്ചത്.
ആദ്യ മത്സരത്തിൽ ലിൻ കളിച്ചെങ്കിലും മെൽബണിലെ രണ്ടാം മത്സരത്തിൽ കളിക്കാൻ താരത്തിന്
അവസരം ലഭിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :