ഇന്‍വിറ്റേഷണല്‍ ഹോക്കി ടൂര്‍ണ്ണമെന്റ്: ഓസീസിനെതിരെ ഇന്ത്യയ്ക്ക് തോല്‍‌വി

ഓസീസ് കരുത്തിന് മുന്നില്‍ പൊരുതി തോറ്റ് ഇന്ത്യന്‍ ഹോക്കിപ്പട

ഓസ്‌ട്രേലിയ, ഹോക്കി, ഇന്ത്യ   Four Nations Hockey,  Australia, India
സജിത്ത്| Last Updated: വ്യാഴം, 24 നവം‌ബര്‍ 2016 (10:43 IST)
ഇന്‍വിറ്റേഷണല്‍ ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍‌വി. നാല് ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണ്ണമെന്റില്‍ രൂപീന്ദര്‍ പാല്‍ സിംഗിന്റെ ഒറ്റയാള്‍ പ്രകടനത്തിനും ഇന്ത്യയെ ജയത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍‌വി.


വളരെ മികച്ച തുടക്കമായിരുന്നു ഇന്ത്യന്‍ നിരയുടേത്. യുവതാരം അഫാന്‍ യൂസുഫായിരുന്നു ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കളിയുടെ ഇരുപത്തിയൊന്നാം മിനിറ്റിലായിരുന്നു ഓസീസ് ഗോള്‍കീപ്പര്‍ ട്രിസ്റ്റന്‍ ക്ലെമന്‍സിനെ മറികടന്ന് രൂപീന്ദര്‍ ആദ്യ ഗോള്‍ നേടുന്നത്. 4 ആം മിനിറ്റില്‍ ഹെയ് വാര്‍ഡ് കംഗാരുകളുടെ സമനില ഗോളും നേടി.

ജയം മാത്രം മുന്നില്‍കണ്ട് ഇന്ത്യന്‍ സംഘം ശക്തായി പൊരുതിയെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. രുപീന്ദര്‍ വീണ്ടുമൊരു പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയെങ്കിലും വിജയം കംഗാരുക്കള്‍ക്കൊപ്പം തന്നെ നിന്നു. മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :