‘ഏഷ്യാകപ്പില്‍ ഇന്ത്യ കളിക്കരുത്, ഇത് സഹിക്കാനാകില്ല’; ആഞ്ഞടിച്ച് സെവാഗ്

‘ഏഷ്യാകപ്പില്‍ ഇന്ത്യ കളിക്കരുത്, ഇത് സഹിക്കാനാകില്ല’; ആഞ്ഞടിച്ച് സെവാഗ്

  sehwag , asia cup , India pakistan match , team india , virat kohli , ICC , വിരേന്ദ്രര്‍ സെവാഗ് , ഏഷ്യാകപ്പ് , ഐ സി സി , ബി സി സി , ഇന്ത്യ പാകിസ്ഥാന്‍
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 26 ജൂലൈ 2018 (18:02 IST)
ഏഷ്യാകപ്പ് സമയക്രമത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്രര്‍ സെവാഗും രംഗത്ത്.
തുടര്‍ച്ചയായി രണ്ടു മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ടത്. ദുബായിലെ ചൂടുള്ള കാലാവസ്ഥയില്‍ ഈ സമയക്രമം തിരിച്ചടിയാകും. ഈ ടൂര്‍ണമെന്റില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കുന്നതാകും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

സമയക്രമം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്തിനാണ് ഇങ്ങനെയുള്ള മത്സരക്രമത്തില്‍ കളിക്കുന്നത്. ഈ സമയത്ത് ടീം ഇന്ത്യ ഹോം, എവേ സീരീസുകള്‍ക്കായി ഒരുങ്ങണം. ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി- 20 മത്സരങ്ങള്‍ക്കുപോലും രണ്ടു ദിവസത്തെ ഇടവേളയുണ്ടായിര്‍ന്നുവെന്നും വീരു വ്യക്തമാക്കി.

അശാസ്‌ത്രീയമായ സമയക്രമമാണ് ഐസിസി ഇന്ത്യന്‍ ടീമിന് നല്‍കിയിരിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിന്റെ തലേദിവസമാണ് ഇന്ത്യക്ക് മത്സരമുള്ളത്.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഏഷ്യാകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്. ശേഷിക്കുന്ന സ്ഥാനത്തിനായി യുഎഇ, സിംഗപ്പൂർ, ഒമാൻ, നേപ്പാൾ, മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ തമ്മിലാണ് മൽസരം. ഇതിൽ യോഗ്യത നേടിയെത്തുന്നവരുമായാണ് പാക്കിസ്ഥാനെതിരായ മൽസരത്തിന് തൊട്ടുതലേന്ന് ഇന്ത്യ കളിക്കേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :