ധോണിയെ ആരാധകർ വെറുക്കാനുള്ള അഞ്ചു കാരണങ്ങൾ

വെള്ളി, 15 ജൂണ്‍ 2018 (10:24 IST)

മഹേന്ദ്ര സിങ് ധോണി എന്നത് ഇന്ത്യൻ ക്രിക്കറ്റിൽ വളരെ സുപ്രധാനമായ ഒരു പേരാണ്. ക്യാപ്റ്റൻ കൂൾ ന്നു ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് ധോണി. ധോണിയെന്നാൽ ഇപ്പോഴും പലർക്കും ഒരു വികാരമാണ്. എന്നാൽ, ധോണിയെ വെറുക്കുന്നവരും ഉണ്ട്. 
 
ധോണിയെ വെറുക്കുന്നവരുമുണ്ടെന്നത് സത്യമാണ്. ടീം ക്യാപ്റ്റൻ ആയപ്പോൾ തന്നെ ധോണി ടീമിലെ മുതിർന്ന അനുഭവസമ്പത്തുള്ള കളിക്കാരെ ടീമിൽ നിന്നും പുറത്താക്കിയത് പലർക്കും ദഹിച്ചില്ല. മുതിർന്നവരെ ഒഴിവാക്കി പകരം പുതിയ കളിക്കാർക്ക് അവസരം നൽകുകയായിരുന്നു ധോണി. ഇത് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.
 
യുവരാജ് സിങ്, സഹീർ ഖാൻ , ഗൗതം ഗംഭീർ ഇവർക്കൊന്നും 2011 നു ശേഷം കാര്യമായ അവസരങ്ങളൊന്നും കിട്ടിയിട്ടില്ല.
 
ക്യാപ്റ്റൻ ആയിരിക്കുബോൾ രണ്ടു ഇന്റർനാഷണൽ ടെസ്റ്റ് മത്സരത്തിൽ ടീം പരാജയപ്പെട്ടിരുന്നു. ധോണിയുടെ ക്യാപ്റ്റെൻസിയിലെ പിഴവ് മൂലമാണിതെന്നാണ് ഇത്തരക്കാരുടെ ആക്ഷേപം. 
 
ചെന്നൈ സൂപ്പർ കിങ്‌സിലുള്ള താരങ്ങളോട് ധോണിക്ക് പക്ഷാഭേദം ഉണ്ടായിരുന്നു. സി എസ് കെയിലെ കളിക്കാരെ ഇന്ത്യൻ ടീമിൽ എടുകുക അതും ഇന്ത്യയിലെ മറ്റു നല്ല കളിക്കാരെ തഴഞ്ഞാണ് ഇങ്ങനെ ചെയ്തിരുന്നത്. ഇത് ഏറെ വിമർശനം ഉയർത്തിയ സംഭവമായിരുന്നു.
 
മികച്ച പ്രകടനം കാഴച വെക്കാത്ത കളിക്കാരേയും ധോണി പ്രോത്സാഹിപ്പിച്ചിരുന്നു. അവരുടെ മേൽ ധോണിക്കുണ്ടായിരുന്ന അമിത ആത്മവിശ്വാസമായിരുന്നു അതിനു കാരണം. പലപ്പോഴും ഈ അമിത വിശ്വാസം ടീമിനെ പരാജയപെടുത്തിയിട്ടുണ്ട്.
 
മികച്ച ഫിനിഷറായ ധോണിയുടെ പഴയ പ്രഭാവം ഇപ്പോളില്ല, പലപ്പോഴും കളി നല്ല രീതിയിൽ ഫിനിഷ് ചെയ്യാൻ ധോണിക്ക് കഴിയാതെ വരുന്നു. ഇതെല്ലാം ധോണിയെ വെറുക്കാനുള്ള ഓരോ കാരണമായി കാണുന്നവർ ചെറുതല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

അഫ്‌ഗാന്‍ ബോളര്‍മാരെ തല്ലി തരിപ്പണമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍; ധവാന് തകര്‍പ്പന്‍ സെഞ്ചുറി

അരങ്ങേറ്റ ടെസ്‌റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ...

news

ഷമി ഔട്ട്! മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിന് പുറത്ത്

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാനായി പോകുന്ന ഇന്ത്യ ടീമില്‍ ...

news

പുതിയ ആരോപണവുമായി ഹസിന്‍; പരിഹാസത്തിനൊപ്പം ചുട്ട മറുപടിയുമായി ഷമി രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള കേസ് ...

news

പന്ത് ചുരുണ്ടിയത് ആരുടെ അറിവോടെ ?; മാസങ്ങള്‍ക്ക് ശേഷം സ്‌മിത്തിനെതിരെ തുറന്നടിച്ച് സൂപ്പര്‍താരം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണംകെടുത്തിയ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ മുന്‍ ഓസിസ് ...

Widgets Magazine