ധോണിയുടെ കൂട്ടുകാരന്‍ ചില്ലറക്കാരനല്ല; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഭാര്യ സാക്ഷി

ധോണിയുടെ കൂട്ടുകാരന്‍ ചില്ലറക്കാരനല്ല; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഭാര്യ സാക്ഷി

റാഞ്ചി| jibin| Last Updated: വെള്ളി, 6 ഒക്‌ടോബര്‍ 2017 (17:02 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു വാഹന പ്രേമിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കാറുകളും ബൈക്കുകളും സ്വന്തമാക്കുന്നതില്‍ ധോണിക്ക് പ്രത്യേക താല്‍പ്പര്യം തന്നെയുണ്ട്.

എന്നാല്‍ ധോണിക്ക് വാഹനങ്ങളോട് മാത്രമല്ല വളര്‍ത്തു മൃഗങ്ങളും ഇഷ്‌ടമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഭാര്യ സാക്ഷി. പുല്‍ത്തകിടിയില്‍ ഇരിക്കുന്ന ധോണി നായയെ പറ്റിക്കാന്‍ ശ്രമിക്കുന്നതിന്റെയും തുടര്‍ന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്.

വളര്‍ത്തു നായ സാമിനൊപ്പം ധോണി കളിക്കുന്ന വീഡിയോ ദൃശ്യമാണ് സാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ധോണിയുടെ ട്വിറ്ററില്‍ അബ്സലൂട്ട് പെറ്റ് ലവര്‍ എന്നെഴുതിയിരിക്കുന്നതും കാണാം.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീം മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ്.

#belgiummalinois #sam ‘s mirroring talent !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :