ഡിവില്ലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമൊ ?; ആ വാര്‍ത്തയ്‌ക്ക് പിന്നിലുള്ള സത്യം ഇതാണ്

ഡിവില്ലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമൊ ?; ആ വാര്‍ത്തയ്‌ക്ക് പിന്നിലുള്ള സത്യം ഇതാണ്

 Ab de villiers , test cricket , de villiers , വിരാട് കോഹ്‌ലി , ദക്ഷിണാഫ്രിക്ക , എബി ഡിവില്ലിയേഴ്‌സ് , ഹെയ്‌സ്മാന്‍
കേപ്‌ടൌണ്‍| jibin| Last Modified ശനി, 3 മാര്‍ച്ച് 2018 (11:35 IST)
ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ഇന്ത്യയിലും ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പര്‍ താരമാണ് എബി ഡിവില്ലിയേഴ്‌സ്. വെടിക്കെട്ട് ബാറ്റിംഗും വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങാളോടുള്ള അദ്ദേഹത്തിനുള്ള അടുപ്പവുമാണ് ഈ ഇഷ്‌ടത്തിന് കാരണം.

ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്നത് ഡിവില്ലിയേഴ്‌സിന്റെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കുമെന്ന ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ കമന്റേറ്റര്‍ മൈക്ക് ഹെയ്‌സ്മാന്‍ ആണ് ഈ പ്രസ്‌താവന നടത്തിയത്.

ഹെയ്‌സ്മാന്റെ പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഡിവില്ലിയേഴ്‌സിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വൈറലായി. വാര്‍ത്തകള്‍ ചൂട് പിടിച്ചപ്പോഴും ദക്ഷിണാഫ്രിക്കന്‍ താരം ഹെയ്‌സ്മാന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല.

അതേസമയം, ഡിവില്ലിയേഴ്‌സ് ടെസ്‌റ്റില്‍ നിന്നാകും വിരമിക്കുകയെന്നും അദ്ദേഹം കുട്ടി ക്രിക്കറ്റിലും ഏകദിനത്തിലും കളിക്കുന്നത് തുടരുമെന്നുമാണ് ആരാധകര്‍ അവകാശപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നെടും തൂണായ എ ബി ഡി വിരമിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ഇക്കൂട്ടര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :