ദക്ഷിണാഫ്രിക്കയെ 286ന് വീഴ്ത്തി ഇന്ത്യന്‍ പേസ് പട

AB de Villiers, Faf du Plessis, South Africa, Bhuvneshwar Kumar, Jasprit Bumrah, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ക്രിക്കറ്റ്, പേസ്, ഭുവനേശ്വര്‍
കേപ്‌ടൌണ്‍| BIJU| Last Modified വെള്ളി, 5 ജനുവരി 2018 (21:23 IST)
ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ടീം. ആദ്യക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിനാണ് ഇന്ത്യന്‍ പേസ് ബൌളിംഗിനുമുന്നില്‍ കരിഞ്ഞമര്‍ന്നത്. 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് പിഴുത് ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കിയത്.

നാലുവിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ബൌളിംഗ് നിരയെ മുന്നില്‍നിന്നു നയിച്ചപ്പോള്‍ അശ്വിന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ബൂംറ, ഷാമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

എ ബി ഡിവില്ലിയേഴ്സ് (65), ഡുപ്ലസി(62) എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നു. എയ്ഡന്‍ മര്‍ക്രം 11 റണ്‍സും ഹാഷിം അം‌ല മൂന്നുറണ്‍സുമെടുത്ത് പുറത്തായി.

ക്വിന്‍റണ്‍ ഡികോക്ക് 43 റണ്‍സെടുത്തു. കേശവ് മഹാരാജ്(35), റബാഡ(26), ഫിലാന്‍ഡര്‍(23) എന്നിവരും ഭേദപ്പെട്ട നിലയില്‍ ബാറ്റ് വീശി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :