ജയത്തിനരികെ ഇംഗ്ലണ്ട്: സ്കോട്‌‌ലന്‍ഡ് പരാജയത്തിലേക്ക്

 ലോകകപ്പ് ക്രിക്കറ്റ് , സ്കോട്ലന്‍ഡ് ആന്‍ഡ് ഇംഗ്ലണ്ട്
ക്രൈസ്റ്റ് ചര്‍ച്ച്| jibin| Last Updated: തിങ്കള്‍, 23 ഫെബ്രുവരി 2015 (10:33 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡ് പരാജയത്തിലേക്ക്. അവസാന വിവരം ലഭിക്കുബോള്‍ സ്കോട്ലന്‍ഡ് 7 വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്. മാത്യു ക്രോസ് (20*) മജീസ് ഹഖ് (1*) എന്നിവരാണ് ക്രീസില്‍.

ഓപ്പണര്‍ മൂഈന്‍ അലിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 303 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ലന്‍ഡ് തുടക്കം മുതല്‍ തകരുകയായിരുന്നു. കായ്ല്‍ കോട്‌സര്‍ (71), കാലും മ്ലോഡ് (4), ഫ്രെഡി കോള്‍മാന്‍ (7), മാറ്റ് മക്കാന്‍ (5), പ്രിസ്‌റ്റണ്‍ മോംസണ്‍ (26), റിച്ചി ബെറിംഗ്ട്ണ്‍ (8) ജോഷ് ഡേവി (9) എന്നിവരാണ് ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ട് മടക്കിയ ഇംഗ്ലണ്ട് താരങ്ങള്‍.

ഇംഗ്ലണ്ട് നിരയില്‍ ഇയന്‍ ബെല്‍ (54), ഗാരി ബാല്ലന്‍സ് (10), ജോ റൂട്ട് (1), ഇയാന്‍ മോര്‍ഗന്‍ (46), ജെറോം ടെയ്‌ലര്‍ (17), ജോസ് ബട്‌ലര്‍ (24) എന്നിവരാണ് മൂഈന്‍ അലിയെ കൂടാതെ ഭേദപ്പെട്ട പ്രകടനം നടത്തിയത്. സ്കോട് ലന്‍ഡിനുവേണ്ടി ജോഷ് ഡേവി നാല് വിക്കറ്റ് നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :