Widgets Magazine Widgets Magazine

‘നാദ്മാഗ്’; ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അതിശയിപ്പിച്ച് പുതിയ ഷോട്ട് പിറന്നു !

ശനി, 15 ജൂലൈ 2017 (11:03 IST)

Widgets Magazine
cricket,   nadali sciver,  Women's World Cup 2017,  നദാലി സ്‌കീവര്‍,  ക്രിക്കറ്റ്,  വനിതാ ക്രിക്കറ്റ് ലോകപ്പ്,   ‘നാദ്മാഗ്’ ഷോട്ട്

ക്രിക്കറ്റ് ലോകത്ത് പല അപൂര്‍വ്വ ഷോട്ടുകളും ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ഉടലെടുക്കാറുണ്ട്. അത്തരം ഷോട്ടുകളാവട്ടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം ആഘോഷമാക്കാറുമുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ പേരിലോ ആ ഷോട്ടിന്റെ പ്രത്യേകതയുടെ പേരിലായിരിക്കും അത് പിന്നീട് അറിയപ്പെടുക. അത്തരത്തിലുള്ള ഒരു ഷോട്ടാണ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട്.
 
എന്നാല്‍ ഇപ്പോള്‍ ഇതാ അത്തരത്തിലൊരു ഷോട്ട് കൂടി പിറന്നിരിക്കുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വനിതാ ക്രിക്കറ്റ് ലോകപ്പിലാണ് ആ ഷോട്ട് ഉടലെടുത്തത്. ഇംഗ്ലീഷ് താരം നദാലി സ്‌കീവറാണ് ഈ ഷോട്ടിന്റെ സൃഷ്ടാവ്. ഫുട്‌ബോളിലെ ഡ്രിബ്ലിംങിനോട് ഏറെ സാദൃശ്യമുള്ള ഷോട്ടായിരുന്നു അത്. പന്ത് സ്വന്തം കാലിനിടയിലൂടെയാണ് അടിച്ചാണ് നദാലി ഈ ഷോട്ട് പായിച്ചത്.  
 
ക്രിക്കറ്റ് ലോകം ഈ ഷോട്ടിന് പേരും ഇട്ടുകഴിഞ്ഞു. ‘നാദ്മാഗ്’ ഷോട്ട്. അതായത്, സ്‌കീവറുടെ പേരിലെ നാദ് ചേര്‍ത്താണ് ഈ ഷോട്ടിന് പേരിട്ടതെന്ന് ചുരുക്കം. എന്തായാലും ക്രിക്കറ്റ് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇത് ധാരാളം. മത്സരത്തിന്റെ 39-ാം ഓവറിലാണ് ഈ ഷോട്ട് സംഭവിച്ചത്. ഹുഡ് ലെസ്റ്റ് ആയിരുന്നു ബൗളര്‍. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ചെന്നൈ ആരാധകര്‍ക്ക് അവരുടെ സൂപ്പര്‍ ഹീറോയെ തിരിച്ചു കിട്ടുമോ ?; ചെലവ് എത്ര വന്നാലും അത് സാധ്യമാക്കുമെന്ന് ടീം മാനേജ്മെന്റ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരോട് നിങ്ങളുടെ ഇഷ്‌ടതാരം ആരെന്നു ചോദിച്ചാല്‍ ഒരു ...

news

മിഥാലി രാജിനെ കോഹ്‌ലിയ്ക്ക് അറിയില്ലേ ? ആ അഭിനന്ദനക്കുറിപ്പില്‍ പുലിവാല് പിടിച്ച് ഇന്ത്യന്‍ നായകന്‍ !

കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ...

news

എയ്ഞ്ചലോ മാത്യൂസ് രാജിവച്ചു; ലങ്കന്‍ ടീമില്‍ വമ്പന്‍ പൊളിച്ചെഴുത്ത്

സിംബാബ്‌വെയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പര അടിയറവച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ...

news

വേ​ഗ​ത്തി​ൽ ആ​റാ‍​യി​രം റണ്‍സ്; വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി മിതാലി

ഏകദിന ക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ...

Widgets Magazine Widgets Magazine