ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത ചോദ്യത്തിന് ഉത്തരം ഇതാണ്!

‘മികച്ച കളിക്കാരനും വളരെ നല്ല മനുഷ്യനുമാണ് അദ്ദേഹം’ - ആ സൂപ്പര്‍ താരം മനസ്സ് തുറക്കുന്നു

aparna| Last Modified ഞായര്‍, 9 ജൂലൈ 2017 (14:34 IST)
ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത ചോദ്യമാണ് ആരാണ് ഇന്ത്യയുടെ മികച്ച നായകനെന്ന്. പലര്‍ക്കും പല ഉത്തരമാകും. ഗാംഗുലിയെന്നോ ധോണിയെന്നോ കപില്‍ ദേവ് എന്നൊക്കെയായിരിക്കും ആരാധകര്‍ പറയുക. എന്നാല്‍ ഈ ചോദ്യം ഗൗതം ഗംഭീറിനോടാണെങ്കില്‍ അദ്ദേഹം എന്ത് മറുപടിയായിരിക്കും നല്‍കുക എന്ന് ആരാധകര്‍ക്ക് പോലും അറിയില്ലായിരിക്കും.

ടീം ഇന്ത്യയില്‍ സൗരവ് ഗാംഗുലി ,രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി എന്നീ നായകന്‍ മാര്‍ക്ക് കീഴില്‍ ഗംഭീര്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റാരെക്കാളും നന്നായി ഇതിന് ഉത്തരം നല്‍കാന്‍ കഴിയുക ഗംഭീറിന് തന്നെ. ആശങ്കയേതുമില്ലാതെ ഗംഭീര്‍ നല്‍കിയ ഉത്തരം ‘അത് ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയാണ്‌‘ എന്നായിരുന്നു.

സ്റ്റാര്‍ സ്പോട്സ് ഇന്ത്യയ്ക്കായി ജതിന്‍ സപ്രുവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ധോണിയും താനും തമ്മല്‍ യാതൊരു ശത്രുതയും ഇല്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

‘എപ്പോഴെല്ലാം ഇന്ത്യക്കായി കളിച്ചിട്ടുണ്ടോ അപ്പോളെല്ലാം ഞങ്ങളുടെ ശ്രമം രാജ്യത്തിന്റെ അഭിമാനം കാത്ത് സൂക്ഷിക്കാനും ടീമിന്റെ വിജയം ഉറപ്പിക്കാനുമായിരുന്നു. രാജ്യത്തിനായി മത്സരം ജയിക്കുക എന്ന വികാരത്തിനു മുന്നില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച കളിക്കാരനും വളരെ നല്ല മനുഷ്യനുമാണ് ധോണി’ യെന്ന് ഗംഭീര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :