സന്നാഹ മത്സരത്തില്‍ ഓസീസിന്റെ കുതിപ്പ്

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (12:30 IST)

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഓസീസിന് വിജയക്കുതിപ്പ്. 103 റണ്‍സിന്റെ മികച്ച വിജയത്തോടെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമിട്ടു. ആദ്യ ടോസ് നേടി ബാറ്റിനിറങ്ങിയ ഓസീസ് 347 റണ്‍സ് എന്ന കൂറ്റന്‍ മതില്‍ പടുത്തുയര്‍ത്തിയ ശേഷമാണ് പ്രസിഡന്റ് ഇലവന് ബാറ്റിങ് നല്‍കിയത്. 244 റണ്‍സിന് പ്രസിഡന്റ് ഇലവനെ പുറത്താക്കി. 
 
സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ ഏഴിന് 347. പ്രസിഡന്റ്സ് ഇലവൻ 48.2 ഓവറിൽ 244ന് ഓൾഔട്ട്.
 
മാർകസ് സ്റ്റോയ്നിസ് 76 റണ്‍സ് എടുത്ത് കളിയില്‍ മികച്ച് നിന്നു. ഒപ്പം, ട്രാവിസ് ഹെഡ്(65), ഡേവിഡ് വാർണർ(64), ക്യാപ്റ്റൻ‌ സ്റ്റീവ് സ്മിത്ത്(55) എന്നിവരുടെ അർധ സെഞ്ചുറിയും ഓസീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്റ്സ് ഇലവന് ഓപ്പണർ രാഹുൽ ത്രിപതിയെ (7) ആദ്യമേ തന്നെ ടീമിന് നഷ്ടമായി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ക്രിക്കറ്റ് ഓസീസ് ഓസ്ട്രേലിയ സന്നാഹ Cricket Osis Australia India

ക്രിക്കറ്റ്‌

news

സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. റെയ്‌ന ...

news

ഒഴിവാക്കിയത് കോഹ്‌ലിയോ ?; ജഡേജയുടെ ട്വീറ്റ് വിവാദത്തില്‍ - മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്‌തു

ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത് വിശ്രമത്തിന്റെ ഭാഗമല്ലെന്നും, ഈ തീരുമാ‍നം ...

news

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്‌റ്റില്‍

അറസ്റ്റ് ചെയ്ത വിവരം പീറ്റേഴ്സൺ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. പൊലീസ് സെല്ലിൽ ...

news

വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് കോഹ്‌ലിയുടെ സ്പെഷ്യല്‍ സമ്മാനം

ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. വനിതാ ക്രിക്കറ്റ് താരങ്ങളും ...