ധോണിക്ക് വിരമിക്കാന്‍ സമയമായി ?; തുറന്നു പറഞ്ഞ് ഇന്ത്യയുടെ വന്‍‌മതില്‍ !

ബുധന്‍, 1 നവം‌ബര്‍ 2017 (09:17 IST)

അനുബന്ധ വാര്‍ത്തകള്‍

ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ വിരമിക്കല്‍. എന്നാല്‍ ധോണി വിരമിക്കാന്‍ സമയമായെന്ന് വിമര്‍ശകര്‍ പറയുമ്പോഴെല്ലാം അതിന് അടുത്ത കളിയിലൂടെ മറുപടി നല്‍കുകയാണ് ഈ ഐസ്കൂളിന്റെ പതിവ്. ഇപ്പോള്‍ ഇതാ ധോണിയുടെ വിരമിക്കലിനെ കുറിച്ച് പ്രതികരണവുമായി ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരിക്കുന്നു.
 
തനിക്ക് തോന്നുന്ന അത്രയും കാലം ധോണിയ്ക്ക് കളി തുടരാമെന്നാണ് ദ്രാവിഡ് പറയുന്നത്. ധോണി വിരമിക്കണമെന്ന് പലരും പറയുന്നുണ്ടാകും. പക്ഷേ സെലക്ടര്‍മാര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ തനിക്ക് തോന്നുന്ന അത്രയും നാള്‍ ധോണിയ്ക്ക് രാജ്യത്തിന് വേണ്ടി കളിക്കാമെന്നും ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെ ദ്രാവിഡ് പറഞ്ഞു. 
 
ധോണിയേയും കോഹ്ലിയേയുമൊന്നും വിരമിക്കലിന്റെ പേരില്‍ ആരും വിമര്‍ശിക്കരുത്. നിലവില്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന താരമായ ആശിഷ് നെഹ്‌റയ്ക്കു വരെ വിരമിക്കല്‍ തീരുമാനിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. അല്ലാത്ത പക്ഷം അത് അവരോട് കാണിക്കുന്ന മോശം കാര്യമായിരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഐപിഎല്‍ ഒത്തുകളിയില്‍ പങ്കാളിയായോ ?, എന്താണ് അന്ന് സംഭവിച്ചത് ? - എല്ലാം തുറന്നു പറഞ്ഞ് ധോണി രംഗത്ത്

ഐപിഎല്‍ കോഴ അന്വേഷിച്ച കമ്മിഷന് അത്തരത്തില്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ ...

news

കോ‌ഹ്‌ലി അടിപൊളി, മിതാലിയും ഇക്കാര്യം പുഷ്‌പം പോലെ സ്വന്തമാക്കി - തുണയായത് ലാനിങിന്റെ പരുക്ക്

ഡിവില്ലിയേഴ്സ് പിടിച്ചെടുത്ത ഒന്നാം റാങ്ക് നേട്ടമാണ് കോഹ്‌ലി കഴിഞ്ഞ ദിവസം തിരിച്ചു ...

news

കോഹ്ലി മികച്ച ബാറ്റ്സ്മാണ്; എങ്കിലും യുവതാരങ്ങള്‍ അദ്ദേഹത്തെ അന്ധമായി അനുകരിക്കരുത് - മുന്നറിയിപ്പുമായി മുന്‍ നായകന്‍

വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലും ലോകക്രിക്കറ്റിലുമായി നിരവധി ...

news

കോഹ്‌ലി ഡിവില്ലിയേഴ്‌സിന് നല്‍കിയത് പത്ത് ദിവസം മാത്രം; വിരാട് വീണ്ടും നമ്പര്‍ വണ്‍ - തകര്‍ന്നത് സച്ചിന്റെ റെക്കോര്‍ഡ്

1998ൽ സച്ചിൻ തെൻഡുൽക്കര്‍ നേടിയ 887 പോയിന്റെന്ന റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. ഒരു ...

Widgets Magazine