‘രണ്ടാമൂഴം എന്തായി?’ - ഇങ്ങനെ ചോദിക്കുന്നവര്‍ ജനുവരി 19 വരെ കാത്തിരിക്കൂ...

Randamoozham, Mohanlal, MT, Mahabharatham, Sreekumar Menon, Manju Warrier, രണ്ടാമൂഴം, മോഹന്‍ലാല്‍, എംടി, മഹാഭാരതം, ശ്രീകുമാര്‍ മേനോന്‍‍, മഞ്ജു വാര്യര്‍
BIJU| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (16:37 IST)
‘രണ്ടാമൂഴം’ എന്ന എം‌ടി കൃതി സിനിമയാകുന്നു എന്ന് ആദ്യവാര്‍ത്ത വന്നതുമുതല്‍ അത് എന്ന് സാധ്യമാകും എന്ന ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നതാണ്. 1000 കോടി രൂപ ബജറ്റ് എന്ന് കേട്ടപ്പോള്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാകുക ബുദ്ധിമുട്ടാണെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ പ്രചരണവും ആരംഭിച്ചു. എന്നാല്‍ പ്രൊജക്ടിനെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ ഇപ്പോള്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ തന്നെ അറിയിച്ചിരിക്കുകയാണ്.

രണ്ടാമൂഴത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടക്കുകയാണെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ജനുവരി 19 മുതല്‍ താനും ആ പ്രൊജക്ടിനായി മുഴുവന്‍ സമയ ജോലി ആരംഭിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു.

മോഹന്‍ലാല്‍ ഭീമസേനനായി എത്തുന്ന ഈ സിനിമയ്ക്കായി ലാലേട്ടന്‍റെ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ഹോട്ട് ടോപ്പിക്. ഭീമന്‍റെ ശരീരം രൂപപ്പെടുത്തുക എന്നതാണ് മോഹന്‍ലാലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇതിനായി ജിമ്മില്‍ മോഹന്‍ലാലിന് ഏറെ സമയം ചെലവഴിക്കേണ്ടിവരും. പൂര്‍ണസമയവും ശരീരപ്രദര്‍ശനം ആവശ്യമുള്ളതിനാല്‍ സിക്സ് പാക് ശരീരത്തിനായി ജിമ്മില്‍ ഏറെ കഷ്ടപ്പെടാന്‍ മോഹന്‍ലാല്‍ ഇതിനകം തന്നെ തയ്യാറെടുത്തുകഴിഞ്ഞതായാണ് വിവരം.

ഗദായുദ്ധം ഉള്‍പ്പടെയുള്ള ആയോധനമുറകള്‍ക്കായുള്ള പരിശീലനമാണ് മോഹന്‍ലാലിന് ആവശ്യമായിട്ടുള്ള മറ്റൊരു തയ്യാറെടുപ്പ്. ഗുസ്തി ചാമ്പ്യനായതിനാല്‍ ഇത് മോഹന്‍ലാലിന് സ്വാഭാവികമായി വരും. മാത്രമല്ല, പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പടെയുള്ള ആക്ഷന്‍ വിദഗ്ധരുടെ ഹെല്‍പ്പും ലാലേട്ടനുണ്ടാകും.

ഭീമസേനന്‍റെ ലുക്ക് എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ മോഹന്‍ലാല്‍ ഗവേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംവിധായകനുമായി ഡിസ്കസ് ചെയ്തുവരികയാണ്. ചുരുണ്ട നീളന്‍മുടി ആയിരിക്കും ഉണ്ടാവുക. നെറ്റിയിലും കൈകാലുകളിലും ഉള്‍പ്പടെ ആഭരണങ്ങള്‍ ഉണ്ടാവും.

എം ടിയുടെ സംഭാഷണങ്ങള്‍ ഏറ്റവും കൃത്യമായി അവതരിപ്പിക്കുക എന്ന വെല്ലുവിളിയും മോഹന്‍ലാലിനുണ്ട്. ഒട്ടേറെ സിനിമകളില്‍ എം ടി സംഭാഷണങ്ങള്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ടാമൂഴം അതിനൊക്കെ മുകളില്‍ ശ്രമം ആവശ്യമായി വരും. മാത്രമല്ല, ചിത്രം പുറത്തിറങ്ങുന്ന എല്ലാ ഭാഷകളിലും മോഹന്‍ലാല്‍ തന്നെ ഡബ്ബ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :