ഇന്ത്യയുടെ ചരിത്രവിജയത്തില്‍ കൂടുതല്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍; ഇതാണ് അതിന്റെ കാരണം !

വ്യാഴം, 2 നവം‌ബര്‍ 2017 (08:22 IST)

ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി20യില്‍ തകര്‍പ്പന്‍ ജയമാണ് ടീം സ്വന്തമാക്കിയത്. 53 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിരങ്ങിയ ന്യൂസിലാന്‍ഡിന് 20 ഓവറില്‍ എട്ടിന് 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു.  
 
എന്നാല്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ ചരിത്രവിജയം നേടിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍ ടീമാണെന്നതാണ് യാഥാര്‍ത്ഥ്യം. മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ട്വന്‍റി20 റാങ്കിംഗില്‍ കിവികളെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തി. 124 പോയിന്റുമായി പാക്കിസ്ഥാന്‍ ഒന്നാമതും 121 പോയിന്റുമായി ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. 
 
ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും ടീം ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ന്യൂസീലന്‍ഡിനെതിരായ പരമ്പര നേടിയാലും ഇന്ത്യക്ക് പാക്കിസ്ഥാനെ മറികടക്കാന്‍ കഴിയില്ല. അതേസമയം പരമ്പര തോറ്റാല്‍ ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്ത് നിന്ന് താഴെയിറങ്ങുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

നടന്നത് കടുത്ത ആഭിചാരകര്‍മ്മം; പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ മന്ത്രവാദം നടത്തിയെന്ന് ദിനേഷ്‌ ചാന്‍ഡിമല്‍!

പാകിസ്ഥാനെതിരായ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കിയത് മന്ത്രവാദികളുടെ അകമഴിഞ്ഞ സഹായം ...

news

ധോണിക്ക് വിരമിക്കാന്‍ സമയമായി ?; തുറന്നു പറഞ്ഞ് ഇന്ത്യയുടെ വന്‍‌മതില്‍ !

ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ ...

news

ഐപിഎല്‍ ഒത്തുകളിയില്‍ പങ്കാളിയായോ ?, എന്താണ് അന്ന് സംഭവിച്ചത് ? - എല്ലാം തുറന്നു പറഞ്ഞ് ധോണി രംഗത്ത്

ഐപിഎല്‍ കോഴ അന്വേഷിച്ച കമ്മിഷന് അത്തരത്തില്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ ...

news

കോ‌ഹ്‌ലി അടിപൊളി, മിതാലിയും ഇക്കാര്യം പുഷ്‌പം പോലെ സ്വന്തമാക്കി - തുണയായത് ലാനിങിന്റെ പരുക്ക്

ഡിവില്ലിയേഴ്സ് പിടിച്ചെടുത്ത ഒന്നാം റാങ്ക് നേട്ടമാണ് കോഹ്‌ലി കഴിഞ്ഞ ദിവസം തിരിച്ചു ...