കോ‌ഹ്‌ലി അടിപൊളി, മിതാലിയും ഇക്കാര്യം പുഷ്‌പം പോലെ സ്വന്തമാക്കി - തുണയായത് ലാനിങിന്റെ പരുക്ക്

കോ‌ഹ്‌ലി അടിപൊളി, മിതാലിയും ഇക്കാര്യം പുഷ്‌പം പോലെ സ്വന്തമാക്കി - തുണയായത് ലാനിങിന്റെ പരുക്ക്

  Mithali Raj , ICC , Odi ranking , team india , Mithali , വിരാട് കോഹ്‌ലി , ഡിവില്ലിയേഴ്സ് , മിതാലി , എല്‍സി പെറി , സച്ചിന്‍
ദുബായ്‌:| jibin| Last Updated: ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (14:25 IST)
ഏകദിന ക്രിക്കറ്റിലെ നമ്പര്‍ വണ്‍ താന്‍ തന്നയെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി തെളിയിച്ചതിനു പിന്നാലെ വനിതകളുടെ ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങില്‍ ഇന്ത്യയുടെ നായിക മിതാലി രാജ്‌ ഒന്നാംസ്‌ഥാനത്തെത്തി.

ഒന്നാംസ്‌ഥാനത്തായിരുന്ന ഓസ്‌ട്രേലിയന്‍ താരം മെഗ്‌ ലാനിങ്‌ നാലാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടതാണ് മിതാലിക്ക് തുണയായത്. ഓസീസിന്റെ തന്നെ എല്‍സി പെറി രണ്ടാമതും ന്യൂസിലന്‍ഡ് താരം ആമി സാതര്‍വെയ്‌റ്റ് മൂന്നാമതുമാണ് പട്ടികയിലുള്ളത്.

പരുക്കേറ്റതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും മെഗ്‌ ലാനിങ്‌ വിട്ടു നിന്നിരുന്നു. ഇതാണ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന് തുണയായത്.

പത്ത് ദിവസം മുമ്പ് തന്‍റെ കൈയിൽ നിന്നും ഡിവില്ലിയേഴ്സ് പിടിച്ചെടുത്ത ഒന്നാം റാങ്ക് നേട്ടമാണ് കോഹ്‌ലി കഴിഞ്ഞ ദിവസം തിരിച്ചു പിടിച്ചത്. ഏകദിന റാങ്കിങ്ങിൽ 889 പോയിന്റ് സ്വന്തമാക്കിയ വിരാട് ക്രിക്ക്റ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡും മറികടന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :