അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 230 റൺസ് ജയം, പത്തിമടക്കി ഇംഗ്ലണ്ട്

മുംബൈ, ചൊവ്വ, 7 ഫെബ്രുവരി 2017 (08:40 IST)

അണ്ടർ 19ൽ ഇംഗ്ലണ്ടിനെ പൂട്ടി ഇന്ത്യൻ ടീം. പൃഥ്വി ഷോ, ശുബ്മാൻ ഗിൽ എന്നിവരുടെ സെഞ്ചുറിയും ബോളർമാരുടെ കനത്ത പ്രഹരവുമായപ്പോൾ പത്തിമടക്കിയ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യൻ ചുണക്കുട്ടികൾക്ക് വിജയം. 230 റൺസിനാണ് വിജയം സ്വന്തമാക്കിയത്.
 
ഇതോടെ, അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ഇന്ത്യയ്ക്കു 3–1 ലീഡായി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒൻപതിനു 382 റൺസ് നേടി. കഴിഞ്ഞ കളിയിൽ 138 നേടിയ ഗിൽ ഇത്തവണ 120 പന്തിൽ 160 റൺസ് കുറിച്ചു. 89 പന്തിൽ ഷോ 105 റൺസും പേരിലാക്കി. ഇരുവരും ചേർന്നു രണ്ടാം വിക്കറ്റിൽ 164 പന്തിൽ നേടിയത് 231 റൺസാണ്. 
 
ഇന്ത്യൻ ബോളർമാരായ കമലേഷ് നാഗർകോടി (4–31), വിവേകാനന്ദ് തിവാരി (3–20), ശിവം മാവി (2–18) എന്നിവർ തകർത്തെറിഞ്ഞ​തോടെ ഇംഗ്ലിഷ് ഇന്നിങ്സ് 152ൽ അവസാനിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിയുടെ കളിയില്‍ ഒടുവില്‍ ലാറയും വീണു; സച്ചിനെയും വെറുതെ വിട്ടില്ല!

വിരാട് കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍‌സി ഇന്ത്യന്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് വെസ്‌റ്റ് ...

news

കോഹ്‌ലിയാണ് കാരണക്കാരന്‍; അലിസ്‌റ്റര്‍ കുക്ക് രാജിവച്ചു

ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പര തോറ്റതിന് പിന്നാലെ സമ്മര്‍ദ്ദം ശക്തമായതോടെ ഇംഗ്ലണ്ട് ...

news

ഇന്ത്യൻ ടീമിലേക്ക് ശ്രീശാന്ത് മടങ്ങിവരുമോ? കത്തയക്കാൻ തയ്യാറായി ശ്രീ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാൻ ആഗ്രഹമുണ്ടെന്ന് ശ്രീശാന്ത്. ശ്രീശാന്തിന് ...

news

ധോണി പോയതോടെ സകലര്‍ക്കും ഇവനെ ഭയം; ഇത് ഓസീസ് ടീമിന്റെ ശവക്കുഴിയോ ? - മാക്‍സ്‌വെല്ലിനും സംശയമില്ല

ഇന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുന്ന സ്വന്തം ടീമിന് മുന്നറിയിപ്പുമായി ഗ്ലെന്‍ മാക്‍സ്‌വെല്‍. ...