കശ്‌മീര്‍ പിടിച്ചെടുക്കാന്‍ പുതിയ പാക് ഭീകര സംഘടന; ലാഹോര്‍ ഇളകിമറിയും - ഇന്ത്യ ഭയക്കണം!

കശ്‌മീര്‍ സ്വന്തമാക്കാന്‍ പുതിയ പാക് ഭീകര സംഘടന; ലാഹോറില്‍ വന്‍ ആഘോഷം

 Hafiz Saeed , Tehreek Azadi Jammu and Kashmir , PAKISTAN , TAJK , Hafiz , india , jammu kashmir , വീട്ട് തടങ്കലില്‍ , ജമ്മു കശ്‌മീര്‍ , പാകിസ്ഥാന്‍ ഇന്ത്യ ബന്ധം , ഹാഫിസ് സയിദ് , ലാഹോര്‍
ഇസ്‍ലാമാബാദ്| jibin| Last Modified ശനി, 4 ഫെബ്രുവരി 2017 (17:56 IST)
കശ്‌മീരിനെ സ്വന്തമാക്കാന്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയിദിന്റെ പുതിയ സംഘടന തയാറെടുക്കുന്നു. സയീദ് വീട്ട് തടങ്കലില്‍ ആയതോടെ അദ്ദേഹം രൂപം കൊടുത്ത ഭീകര സംഘടന ജമാഅത്ത് ഉദ്ദഅവ പുതിയ പേരിലാണ് അവതരിക്കുന്നത്.

സയീദ് പാക് സര്‍ക്കാരിന്റെ നിയമക്കുരുക്കില്‍ അകപ്പെട്ടതോടെ പഴയ സംഘടനുമായി മുന്നോട്ട് പോകാന്‍ കഴിയാത്തതിനാ‍ലാണ് ജമാഅത്ത് ഉദ്ദഅവയുടെ പേര് മാറ്റുന്നത്. തെഹ്‍രീഖ് ആസാദി ജമ്മു കശ്‌മീര്‍ (ടിഎജെകെ) എന്നായിരിക്കും സംഘടനയുടെ പുതിയ പേര്.

പ്രശ്‌ന ബാധിത പ്രദേശമായ കശ്‌മീരിന്റെ മോചനത്തിനായുള്ള മുദ്രാവാക്യം ഉയർത്തിയാണ് പുതിയ സംഘടനയുടെ രൂപീകരണം. പാകിസ്ഥാന്‍ കശ്‌മീര്‍ ദിനമായി ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് സംഘടനയുടെ പേരിൽ വിവിധ പരിപാടികള്‍ നടക്കും. ഇത് സംബന്ധിച്ച് പോസ്‌റ്ററുകള്‍ ലാഹോറില്‍ പ്രത്യക്ഷമായിട്ടുണ്ട്. കൂടാതെ ഉടന്‍ തന്നെ ഒരു വൻകിട കശ്മീർ കോൺഫറൻസിനും സംഘടന പദ്ധതിയിടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :