‘പാകിസ്ഥാനെ തോല്‍പിച്ചാല്‍ എല്ലാ കളിക്കാര്‍ക്കും ടൊയോട്ടാ കാറ് സമ്മാനിക്കാമെന്ന് ദാവൂദ്‘

ന്യൂഡല്‍ഹി| WEBDUNIA|
PRO
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തിയിരുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്‌സര്‍ക്കാറിന്റെയും കപില്‍ദേവിന്റെയും വെളിപ്പെടുത്തല്‍.

1986ല്‍ ഷാര്‍ജ കപ്പിലെ ഒരു മത്സരത്തിനു മുമ്പാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തിയത്.പ്രശസ്ത സിനിമ താരം മഹമ്മൂദ്അലിക്കൊപ്പമാണ് ബിസിനസുകാരനെന്ന് പരിചയപ്പെടുത്തി ദാവൂദ് ഡ്രസിങ്റൂമില്‍ പ്രവേശിച്ചത്. ദുബൈയിലെ ഒരു ബിസിനസ്സുകാരനാണെന്നായിരുന്നു ദാവൂദ് ഇബ്രാഹിം പരിചയപ്പെടുത്തിയിരുന്നത്.

പിറ്റേന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചാല്‍ എല്ലാ കളിക്കാര്‍ക്കും ടൊയോട്ടാ കാറ് സമ്മാനിക്കാമെന്ന് ദാവൂദ് വാഗ്ദാനം ചെയ്തിരുന്നതായും ദിലീപ് വെങ്‌സാര്‍ക്കര്‍ ഓര്‍ക്കുന്നു.
മുന്‍ ബിസിസിഐ പ്രസിഡന്റ് ജയ്‌വന്ത് ലേലയും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ സംഭവം സൂചിപ്പിക്കുന്നുണ്ട്.<

ജാവേദ് മിയാന്‍ദാദ് അവസാന പന്തില്‍ സിക്‌സറടിച്ച് പാകിസ്ഥാനെ വിജയിപ്പിച്ച ചരിത്ര പ്രസിദ്ധമായ ഷാര്‍ജ കപ്പിലാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ടീമിനെ സന്ദര്‍ശിച്ചത്.
ഇന്ത്യയെ തോല്‍പിച്ച് ആദ്യമായി പാകിസ്ഥാന്‍ ഷാര്‍ജ കപ്പ് ട്രോഫി നേടുന്നതും ഈ ടൂര്‍ണ്ണമെന്റിലാണ്.വെങ്‌സാര്‍ക്കറിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ചില്ലെങ്കിലും കാര്‍ വാഗ്ദാനം ഉണ്ടായതായി അറിയില്ലെന്ന് കപില്‍ദേവ് പറഞ്ഞു.

''താരങ്ങളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ ഡ്രസ്സിങ് റൂമിലേക്ക് കടന്നുവന്നു. അത് അനുവദനീയമല്ലാത്തതിനാല്‍ ഇറങ്ങിപ്പോകണമെന്ന് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ അതനുസരിച്ചു. പിന്നീട് ആരോ പറഞ്ഞാണ് വന്നത് കള്ളക്കടത്തുകാരനായ ദാവൂദ് ഇബ്രാഹിമാണെന്ന് അറിഞ്ഞത്'' - കപില്‍ ദേവ് പറഞ്ഞു.

കഴിഞ്ഞ ഐപിഎല്ലിനിടെയുണ്ടായ ഒത്തുകളിയില്‍ പ്രധാനപങ്കാളികള്‍ ദാവൂദ് ഇബ്രാഹിമും അനുയായികളുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :