ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത നീക്കം

WEBDUNIA|
PRO
PRO
ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ ഇന്ത്യയും അമേരിക്കയും സംയുക്ത നീക്കം നടത്താന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ സംയുക്ത നീക്കം നടത്താമെന്ന നിര്‍ദ്ദേശം അമേരിക്കക്ക് മുന്നില്‍ വച്ചതിന് അനുകൂല നിലപാടാണ് ലഭിച്ചത്.

ദാവൂദിനെ പിടിക്കാന്‍ സംയുക്ത നീക്കം നടത്താന്‍ ഒരുങ്ങുന്നതായി ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് വെളിപ്പെടുത്തിയത്. ഇതിനായി അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ എഫ്ബിഐയുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ദാവൂദിനെ പിടിക്കാനുള്ള സംയുക്ത നീക്കത്തിന് യുഎസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡെര്‍ അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയുടെ ആഗോള തീവ്രവാദികളുടെ പട്ടികയിലും ഇന്റര്‍പോളിന്റെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിലും ദാവൂദിന്റെ പേരുണ്ട്.

ദാവൂദിനെ അമേരിക്കയുടെ നോട്ടപുള്ളിയാക്കിയത് ഒസാമ ബിന്‍ലാദനുമായി ഉണ്ടായിരുന്ന അടുത്ത ബന്ധവും തീവ്രവാദ ബന്ധങ്ങളുമാണ്. ദാവൂദിനെ ഇന്ത്യ 1993ലെ മുംബൈ സ്‌ഫോടനക്കേസിലും ഐപിഎല്‍ വാതുവയ്പിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :