ദാവൂദ്‌ ഇബ്രാഹിം പാകിസ്ഥാനില്‍ ഇല്ലെന്ന്‌ നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ്‌

ന്യൂയോര്‍ക്ക്‌| WEBDUNIA|
PTI
PTI
ആ‍ധോലോകനായകന്‍ ദാവൂദ്‌ ഇബ്രാഹിം പാകിസ്ഥാനില്‍ ഇല്ലെന്ന്‌ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ്‌ സര്‍താജ്‌ അസീസ് അറിയിച്ചു. പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറേണ്ട കുറ്റവാളികളില്‍ ദാവൂദ്‌ ഇബ്രാഹിമിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദാവൂദ്‌ ഇബ്രാഹിം പാകിസ്ഥാനിലുണ്ടെങ്കില്‍ എവിടെയാണുള്ളതെന്ന്‌ അറിയിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് നോക്കാമെന്ന്‌ സര്‍താജ്‌ അസീസ് പറഞ്ഞു. സാര്‍ക്‌ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദാവൂദ്‌ ഇബ്രാഹിമിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അല്‍ ഖ്വയിദ ബന്ധത്തിന്റെ പേരില്‍ അമേരിക്ക ദാവൂദിനെ ആഗോള ഭീകരരുടെ പട്ടികയിലും പെടുത്തിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :