സെവാഗിന് സെഞ്ച്വറി

അബുദാബി| WEBDUNIA| Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (10:27 IST)
PRO
ടീമില്‍ തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗിന് സെഞ്ച്വറി. ചാമ്പ്യന്‍ കൗണ്ടി ക്രിക്കറ്റ് മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ സെഞ്ച്വറിയുടെ(109) കരുത്തില്‍ എം.സി.സി. ആറു വിക്കറ്റിന് ഡേറമിനെ പരാജയപ്പെടുത്തി.

ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന രാത്രിയും പകലുമായി നടന്ന ചതുര്‍ദിന മത്സരത്തിന്റെ നാലാം ദിനം നാലാമനായി ബാറ്റിങ്ങിനിറങ്ങിയാണ് സെവാഗ് സെഞ്ച്വറിയടിച്ചത്. 97 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു സെവാഗിന്റെ ഇന്നിങ്‌സ്. സ്‌കോര്‍: ഡേറം 248, 257; എം.സി.സി. 282, 4ന് 225.

ഐ.പി.എല്‍. സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാണ് സെവാഗിന്റെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :