മക്കല്ലത്തിന് ഇരട്ട സെഞ്ച്വറി

വെല്ലിംഗ്ടണ്‍| WEBDUNIA|
PTI
കീവീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ബ്രെണ്ടന്‍ മക്കല്ലത്തിന് ഇരട്ട സെഞ്ച്വറി. 253 റണ്‍സാണ് മക്കല്ലം നേടിയത്. കീവീസിന്റെ വിക്കറ്റ് കീപ്പര്‍ വാട്ട്‌ലിംഗും സെഞ്ച്വറി(124) നേടി.

ഒടുവില്‍ റിപ്പോര്‍ട്ട് അനുസരിച്ച് കീവീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സ് നേടിയിട്ടുണ്ട്.
നേരത്തെ ആദ്യ ടെസ്റ്റിലും മക്കല്ലം ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. മൂന്നാം ദിനം മക്കല്ലത്തിന്റെ രണ്ടു കാച്ചുകളാണ്‌ കൈവിട്ടത്‌. വിരാട്‌ കോഹ്‌ലിയും ഇഷാന്ത്‌ ശര്‍മയുമാണ്‌ കാച്ചുകള്‍ കൈവിട്ട താരങ്ങള്‍.

ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ഖാന്‍ മൂന്നു വിക്കേറ്റ്ടുത്തു. ആദ്യ ഇന്നിങ്ങ്സില്‍ 246 റണ്‍സിന്റെ കടവുമായി ബാറ്റു ചെയ്‌ത കീവീസിന് 94 റണ്‍സെടുക്കുമ്പോഴേക്ക്‌ അഞ്ചു വിക്കറ്റ്‌ നഷ്ടമായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :