സിസി‌എല്‍; കേരള സ്ട്രൈക്കേഴ്സിന് ആദ്യ വിജയം

ബാംഗ്ലൂര്‍| WEBDUNIA|
PTI
സിസിഎല്ലിന്റെ നാലാം സീസണിലെ കന്നി മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് വിജയം. തെലുങ്ക് വാരിയേഴ്‌സിനെ നാല് വിക്കറ്റിന്‌ തോല്‍പ്പിച്ചാണ് സ്ട്രൈക്കേഴ്സ് ആദ്യ വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത തെലുങ്ക് വാരിയേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. രാജീവ് പിളളയാണ് തോല്‍വിയോട് അടുത്ത മത്സരത്തില്‍ നിന്നും കേരളത്തെ വിജയിപ്പിച്ചത്.

രാജിവ് പിളള 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് റണ്‍സുമായി റഹ്മാന്‍ രാജീവ് പിളളക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നു. കേരളത്തിനു വേണ്ടി ഓപ്പണര്‍ ബിനേഷ് കോടിയേരി 41 റണ്‍സെടുത്തു. നേരത്തെ കോടിയേരി തെലുങ്ക് വാരിയേഴ്‌സിന്റെ രണ്ട് വിക്കും വീഴ്ത്തിയിരുന്നു. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :