രാജസ്ഥാന്‍ റോയല്‍‌സിനും സൂപ്പര്‍ കിംഗ്സിനും ഐപി‌എല്ലില്‍ തുടരാം

WEBDUNIA| Last Modified വെള്ളി, 28 മാര്‍ച്ച് 2014 (11:21 IST)
PRO
അധ്യക്ഷ സ്ഥാനത്തുനിന്നും എന്‍ ശ്രീനിവാസനെ മാറ്റി. ഐപി‌എല്‍ ചുമതലസുനില്‍ ഗവാസ്കറിന് നല്‍കിയതായും രാജസ്ഥാന്‍ റോയല്‍‌സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഐപി‌എല്ലില്‍ തുടരാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ഐപി‌എല്‍ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും കോടതി പറഞ്ഞു. ഭരണപരമായ കാര്യങ്ങളില്‍ ഉപാധ്യക്ഷന്‍ ശിവ് ലാല്‍ യാദവ് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു.

ശ്രീനിവാസന്‍ രാജിവെച്ചാല്‍ മാത്രമേ ഐപിഎല്‍ കേസില്‍ സ്വതന്ത്ര അന്വേഷണം സാധ്യമാകൂ എന്നും കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നിയോഗിച്ച മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.

വാതുവെപ്പില്‍ അറസ്റ്റിലായ ബോളിവുഡ് താരം വിന്ധു ധാരാസിങും എന്‍ ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പനും തമ്മില്‍ കളിയുടെ സമയത്ത് അടക്കം നിരവധി തവണ ടെലിഫോണില്‍ ബന്ധപ്പെട്ടന്ന് കണ്ടെത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :