ഡാറ്റാ സെന്റര്‍ കേസില്‍ ടിജി നന്ദകുമാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡാറ്റാ സെന്റര്‍ കേസില്‍ വ്യവഹാര ദല്ലാള്‍ ടിജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് സിബിഐക്കു വിടുന്നതിനെ ചോദ്യം ചെയ്തും കേസില്‍ മുഖ്യമന്ത്രിയെ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് നന്ദകുമാര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതാണ് കോടതി തള്ളിയത്.

അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമാണെന്ന് സുപ്രീംകോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കേസന്വേഷണം സിബിഐക്ക് വിട്ടുവെന്ന് താന്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് സത്യവാങ്മൂലത്തില്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു.

എ.ജിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാലാണ് ഹാജരായത്. കേസില്‍ കക്ഷിയായ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നു. കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ് പറഞ്ഞത് തൊണ്ണൂറാം വയസ്സില്‍ വിഎസിന് കിട്ടുന്ന തിരിച്ചടിയാണ് ഈ കോടതി നിരീക്ഷണം എന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :