ഗാലെ|
WEBDUNIA|
Last Modified ഞായര്‍, 10 മാര്‍ച്ച് 2013 (11:29 IST)
PRO
സെഞ്ച്വറി നേടിയിരുന്ന മുന്‍ നായകന് കുമാര്‍ സംഗക്കാരയ്ക്കൊപ്പം (142) ഇന്നലെ യുവ താരങ്ങളായ ലാഹിറു തിരിമന്നെയും (155 നോട്ടൗട്ട്) ദിനേഷ് ചാന്ദീമലും (116 നോട്ടൗട്ട്) സെഞ്ച്വറി നേടിയതോടെ ബംഗ്ളാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കന്‍ ആധിപത്യം.
മത്സരത്തിന്റെ രണ്ടാംദിനമായ ശനിയാഴ്ച 570/4 എന്ന സ്കോറില്‍ ഡിക്ളയര്‍ ചെയ്ത ലങ്കയ്ക്കെതിരെ കളി നിറുത്തുമ്പോള്‍ ബംഗ്ളാദേശ് 135/2 എന്ന നിലയിലാണ്.ലാഗിരുവിന്റെയും ദിനേശിന്റെയും കന്നി ടെസ്റ്റ് സെഞ്ച്വറികളാണിന്നലെ പിറന്നത്.
256 പന്ത് നേരിട്ട ലാഹിറു 14 ബൗണ്ടറിയടക്കമാണ് 155ല്‍ എത്തിയത്. 151 പന്ത് നേരിട്ട ദിനേശ് 12 ബൗണ്ടറിയും രണ്ട് സിക്സുമടിച്ചു. ഇരുവരും ചേര്‍ന്ന് 204 റണ്ണിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.