ശ്രീലങ്കയില്‍ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു

കൊളംബോ: | WEBDUNIA| Last Modified ശനി, 16 ഫെബ്രുവരി 2013 (12:55 IST)
PRO
PRO
ശ്രീലങ്കയില്‍ മാധ്യമപ്രവര്‍ത്തകന് അജ്ഞാതരുടെ വെടിയേറ്റു. സണ്‍ഡേ ലീഡര്‍ പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഫറാസ് ഷൗക്കത്തലിക്കാണ് വെടിയേറ്റത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സണ്‍ഡേ ലീഡറിലെ മാധ്യമപ്രവര്‍ത്തകനായ ലസന്ത വിക്രമതുംഗെ വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ശ്രീലങ്കയില്‍ 17ഓളം മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്.

കഴുത്തിന് വെടിയേറ്റ ഫറാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫറാസിന്റെ കഴുത്തില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്തു. അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. മൗണ്ട് ലാവിനയിലെ ഫറാസിന്റെ വസതിയില്‍ വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.

തന്റെ ജീവന് ഭീഷണി ഉള്ളതായി ഫറാസ് കഴിഞ്ഞ ദിവസം രാവിലെ പറഞ്ഞിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണത്തില്‍ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ മുതിരാറില്ലെന്ന ആരോപണം ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :