മഴ പാകിസ്ഥാനെ ജയിപ്പിച്ചു

സെന്റ് ലൂസിയ| WEBDUNIA|
PRO
PRO
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ പാകിസ്ഥാന് ആറ് വിക്കറ്റ് ജയം. മഴ മൂലം കളി തടസപ്പെട്ടപ്പോള്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിന്റെ ബലത്തിലായിരുന്നു പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയിത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തു.

മഴ മൂലം 31 ഓവറായിചുരുക്കിയ മത്സരത്തില്‍ പാകിസ്ഥാന്റെ വിജയലക്ഷ്യം 189 ആക്കി ചുരുക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ മിസ്ബാ ഉള്‍ഹഖിന്റെയും മുഹമ്മദ് ഹഫീസിന്റെയും പ്രകടനമാണ് പാകിസ്ഥാന് വിജയം നേടിക്കൊടുത്തത്. മുഹമ്മദ് ഹഫീസ് 59ഉം മിസ്ബാ ഉള്‍ഹഖ് പുറത്താകാതെ 53 റണ്‍സുമെടുത്തു.

സാമുവല്‍സിന്റെ സെഞ്ച്വറിയുടെ മികവിലായിരുന്നു ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 261 റണ്‍സെടുത്തത്. 46 റണ്‍സെടുത്ത സൈമണ്‍സും സാമുവല്‍സിന് മികച്ച പിന്തുണ നല്‍കി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഇര്‍ഫാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്സരം വിജയിച്ച പാകിസ്ഥാന്‍ കിരീടം ഉറപ്പിച്ചു കഴിഞ്ഞു. നിര്‍ണ്ണായകമായ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയാക്കുകയാകും വെസ്റ്റിന്‍ഡീസിന്റെ ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :