ഖേല്‍ രത്ന അവാര്‍ഡ്: ക്രിക്കറ്റ് താരങ്ങളില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 29 ജൂണ്‍ 2013 (09:48 IST)
PRO
ഐപി‌എല്‍ വാതുവെപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്‍കില്ലെന്ന് തീരുമാനം.

ഇത്തവണ ബിസിസിഐ ഒരു കളിക്കാരനെയും ഖേല്‍ രത്നയ്ക്കുവേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ല. അര്‍ജുനാ അവാര്‍ഡിനായി വിരാട് കോഹ്‌ലിയുടെ പേര് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആജീവനാന്ത സംഭാവന പരിഗണിച്ച് ധ്യാന്‍ ചന്ദ് അവാര്‍ഡിനായി സുനില്‍ ഗവാസ്കറിനെയും ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

1997-1998ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും 2007-2008ല്‍ ക്യാപറ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കും ഖേല്‍ രത്ന അവാര്‍ഡ് സമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :