ഒത്തുകളിച്ചെന്നും ആരാധകരോട് മാപ്പ് പറയുന്നെന്നും ബട്ട്

ലാഹോര്‍| WEBDUNIA|
PRO
ഒത്തുകളിയില്‍ താന്‍ പങ്കാളിയായിരുന്നുവെന്നും എല്ലാ ക്രിക്കറ്റ് ആരാധകരോടും താന്‍ മാപ്പു പറയുന്നുവെന്നും മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ഒത്തുകളി കേസില്‍ വിലക്കു തുടരുന്ന സല്‍മാന്‍ ബട്ട് ആദ്യമായാണ് താന്‍ കുറ്റം ചെയ്തുവെന്ന് വെളിപ്പെടുത്തുന്നത്.

പാകിസ്ഥാനിലെ ജനങ്ങളുടെയും ക്രിക്കറ്റ് പ്രേമികളുടെയും വികാരം വ്രണപ്പെടുത്തിയതില്‍ താന്‍ അതിയായി വിഷമിക്കുന്നതായും ബട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ 2010ല്‍ നടന്ന ടെസ്റ്റില്‍ നോബോള്‍ എറിയാന്‍ പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 10 വര്‍ഷത്തേയ്ക്കാണ് ബട്ടിനെയും മുഹമ്മദ് ആമിറിനെയും മുഹമ്മദ് ആസിഫിനെയും ഐ.സി.സി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :