കോഹ്ലി കാമുകിയുമൊത്ത് ജോധ്പൂരില്‍

ജോധ്പൂര്‍| WEBDUNIA| Last Modified തിങ്കള്‍, 14 ഏപ്രില്‍ 2014 (15:46 IST)
PRO
PRO
ഒടുവില്‍ ഇന്ത്യയുടെ സൂപ്പര്‍താരം വിരാട് കോഹ്ലി തന്റെ കാമുകിയെ കാണാന്‍ ജോധ്പൂരിലെത്തി. ബോളിവുഡ് താരമായ അനുഷ്ക ശര്‍മയാണ് വിരാടിന്റെ മനസില്‍ കയറികൂടിയത്.

ഐപിഎല്‍ ഏഴാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് പ്രണയിനിയെ കാണാന്‍ വിരാട് കോഹ്ലിയെത്തിയത്. ജോധ്പൂരില്‍ തന്റെ പുതിയ ചിത്രമായ എന്‍എച്ച്-10ന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അനുഷ്ക ഇവിടെയെത്തിയത്.

തുടര്‍ന്ന് ഷൂട്ടിംഗിന് ഇടവേള നല്‍കി ഇരുവരും ചുറ്റിയടിക്കാന്‍ പോയെന്നാണ് റിപ്പോര്‍ട്ട്. ഫോട്ടോഗ്രാഫര്‍മാര്‍ പടമെടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഇരുവരും വിലക്കിയില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് യാത്രയാകും മുമ്പ് ശ്രീലങ്കയില്‍ ഷൂട്ടിംഗിലായിരുന്ന അനുഷ്കയെ കാണാന്‍ കോഹ്ലി പോയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :