ഒറ്റയാള്‍ 40 ഓവറില്‍ ബാറ്റ് ചെയ്ത് 311 റണ്‍സ് നേടി!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഒറ്റയാള്‍ 40 ഓവറില്‍ ബാറ്റ് ചെയ്ത് 53 ബൗണ്ടറിയും 11 സിക്സറുമടക്കം 311 റണ്‍സ് നേടി. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ പ്രാദേശിക ക്രിക്കറ്റ്‌ ലീഗില്‍ ആന്‍ഡ്രു ബ്രെന്റണ്‍ എന്ന യുവാവാണ് ഈ ഒറ്റയാള്‍ പ്രകടനം നടത്തിയത്.

പ്രാദേശിക ക്രിക്കറ്റ്‌ ലീഗിലെ ലൂക്കെറ്റ് ക്ലബിന് വേണ്ടിയാണ് ആന്‍ഡ്രു കളിക്കുന്നത്. ആന്‍ഡ്രു മികവില്‍ ലൂക്കെറ്റ്‌ നേടിയത്‌ 48 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 513 റണ്‍സായിരുന്നു. സംഭവം പ്രാദേശിക റെക്കോര്‍ഡ്‌ ആയതോടെ ബിബിസിയാണു വാര്‍ത്ത പുറത്തുവിട്ടത്‌.

40 ഓവര്‍ ബാറ്റു ചെയ്‌ത് ഇത്രയും റണ്‍സ് അടിച്ചു കൂട്ടിയ ആന്‍ഡ്രു ഇംഗ്ലണ്ട്‌ ദേശീയ ടീമില്‍ വരെ കളിക്കാന്‍മാത്രം പ്രതിഭയുണ്ടെന്ന് ഇംഗ്ലണ്ടിന്റെ പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടു. നാണംകുണുങ്ങിയായ ആന്‍ഡ്രുവിനെ സ്കോര്‍ബോര്‍ഡിനു സമീപം നിര്‍ത്തി ഒരു ചിത്രമെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടുവെന്നും ബിബിസി റിപ്പോര്‍ട്ടര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :