യുവരാജിനെ 14 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കി

ബാംഗ്ലൂര്‍| WEBDUNIA|
PTI
ഐപിഎല്‍ ഏഴാം സീസണ്‍ ലേലം ആരംഭിച്ചു. ഇന്ത്യയുടെ സൂപ്പര്‍ താരം യുവരാജ് സിംഗാണ് ഏറ്റവും കൂടുതല്‍ രൂപയ്ക്ക് ലേലത്തില്‍ പോയത്. 14 കോടി രൂപയ്ക്ക് യുവരാജിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സാണ് വാങ്ങിയത്.

ദിനേശ് കാര്‍ത്തിക്കിനെ 12.5 കോടിക്ക് ഡല്‍ഹി ഡെയര്‍ ഡെവിസ് സ്വന്തമാക്കി. മുരളി വിജയിയെ അഞ്ചു കോടിക്കും കെവിന്‍ പീറ്റേഴ്‌സണെ ഒന്‍പത് കോടിക്കും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ജാക്വീസ് കാലീസ് (5.50 കോടി) ഈ സീസണില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ്.

വീരേന്ദര്‍ സെവാഗ് (3.2 കോടി), മിച്ചന്‍ ജോണ്‍സണ്‍ (6.5 കോടി) എന്നിവര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പവും ഡേവിഡ് വാര്‍ണര്‍ (5.5) ഹൈദരാബാദ് സണ്‍റൈസസിനൊപ്പവുമാണ്. ജോര്‍ജ് ബെയ്‌ലി (3.25 കോടി) കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മൈക്ക് ഹസി (5 കോടി) മുംബൈ ഇന്ത്യന്‍സ്. ബ്രണ്ടന്‍ മക്കല്ലം (3.25 കോടി) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി പാഡണിയും.

അമിത് മിശ്ര (4.75കോടി) സണ്‍റൈസസ് ഹൈദരാബാദ്, സഹീര്‍ ഖാന്‍ 2.6 കോടിക്ക് മുംബൈ ഇന്ത്യന്‍സിനൊപ്പവും മത്സരിക്കും. ഡാരണ്‍ സാമിയെ 3.5 കോടിക്ക് സണ്‍റൈസസ് സ്വന്തമാക്കി. ആരണ്‍ ഫിന്‍ചിനെ നാലു കോടി രൂപയ്ക്ക് സണ്‍റൈസസ് സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :