ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന പാകിസ്ഥാന് ടീമിലെ ഏഴുപേര്‍ ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചു. ഡിസംബര്‍ 30നാണ് ഇന്ത്യയ്ക്കതിരായുള്ള ആദ്യ ഏകദിനമത്സരം.
ഇപ്പോള്‍ അഹമ്മദാബാദില്‍ പര്യടനം നടത്തുന്ന ട്വന്റി 20 ടീമില്‍ ഉള്‍പ്പെടാത്ത താരങ്ങളാണ് ബുധനാഴ്ച രാത്രിയൊടെ ചെന്നൈയിലെത്തിയത്. ചിദംബരം സ്റ്റേഡിയത്തില്‍ താരങ്ങള്‍ പരിശീലനം നടത്തി
ഏകദിന ടീം ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ്, യൂനിസ് ഖാന്, ഇമ്രാന് ഫര്‍ഹത്, അസ്ഹര്‍ അലി, വഹാബ് റിയാസ്, ഹാരിസ് സൊഹൈല്‍, അന്‍വര്‍ അലി എന്നിവരാണ് ചെന്നൈയില്‍ എത്തിയത്.