പാകിസ്ഥാനി മീന്‍‌കാരന്‍- യൂട്യൂബിലെ പുത്തന്‍ താരോദയം!

ലണ്ടന്‍| WEBDUNIA|
PRO
PRO
കൊറിയന്‍ കൊമേഡിയനും പോപ് താരവുമായ പാര്‍ക്ക് ജേ-സാങ് എന്ന സൈയുടെ ‘ഗങ്നം സ്റ്റൈല്‍‘ ലോകമെങ്ങും ഇപ്പോള്‍ ഏറ്റുപാടുകയാണ്. ഇതിനിടെ മറ്റൊരാളുടെ പാട്ടുകൂടി യൂട്യൂബില്‍ തകര്‍പ്പന്‍ അഭിപ്രായം നേടി മുന്നേറുന്നു. പാകിസ്ഥാനി മീന്‍ വില്‍‌പനക്കാരന്‍ മുഹമ്മദ് ഷാഹിദ് നസീര്‍ ആണ് യൂട്യൂബിലെ പുത്തന്‍ താരോദയം.

കിഴക്കന്‍ ലണ്ടനിലെ മാര്‍ക്കറ്റില്‍ മീന്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ ഇദ്ദേഹം പാടുന്ന ‘വണ്‍ പൌണ്ട് ഫിഷ്’ എന്ന ഗാനമാണ് ഹിറ്റാകുന്നത്. 3.6 ദശലക്ഷം പേര്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. മാത്രമല്ല പാട്ടില്‍ ആകൃഷ്ടരായ വാര്‍ണര്‍ മ്യൂസിക് ഇദ്ദേഹവുമായി കരാറില്‍ ഏര്‍പ്പെട്ടു എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാഹിദിന് ഇതില്‍പ്പരം ഒരു നല്ലകാലം വരാനുണ്ടോ!

31-കാരനായ ഷാഹിദ് യു കെയില്‍ എത്തിയിട്ട് ഏറെ നാളൊന്നും ആയിട്ടില്ല. മീന്‍ മാര്‍ക്കറ്റില്‍ നിന്ന് ഉറക്കെ വിളിച്ച് ആളുകളെ ആകര്‍ഷിക്കാനാണ് ഷാഹിദിന്റെ ബോസ് ആദ്യ ദിനത്തില്‍ തന്നെ ആവശ്യപ്പെട്ടത്. എന്നാല്‍ അലറിവിളിച്ച് ആളെക്കൂട്ടുന്നതിനേക്കാള്‍ നല്ലത് പാട്ടാണെന്ന് ഷാഹിദ് തീരുമാനിക്കുകയായിരുന്നു. ഷാഹിദിന്റെ ‘വണ്‍ പൌണ്ട് ഫിഷ്’ ആയിരിക്കും ഇത്തവണത്തെ ക്രിസ്മസ് ഹിറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും പാകിസ്ഥാനിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :