ഇന്ത്യക്ക് 280 റണ്‍സിന്റെ വിജയലക്ഷ്യം

ഫത്തുല്ല| WEBDUNIA| Last Modified ബുധന്‍, 26 ഫെബ്രുവരി 2014 (17:12 IST)
PRO
ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ബംഗ്ളാദേശിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത അന്‍പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് എടുത്തു. തുടക്കത്തില്‍ തന്നെ മികച്ച ബാറ്റിംഗ് ശൈലിയാണ് ബംഗ്ലാദേശ് പുറത്തെടുത്തത്.

ബംഗ്ലാദേശിന്റെ മുഷ്ഫികര്‍ റഹീമിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ്(117) ബംഗ്ലാദേശ് കൂറ്റന്‍ സ്കോര്‍ നേടിയത്. അനാമുള്‍ ഹഖ് 77 റണ്‍സ് എടുത്തു. ആദ്യ 12 ഓവറില്‍ ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് ബാറ്റിംഗ് വെടിക്കെട്ടാണ് കാണാന്‍ സാധിച്ചത്.

ഇന്ത്യക്ക് വേണ്ടി ഷമി അഹമ്മദ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ആരോണ്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

വിദേശ മണ്ണിലെ തോല്‍വി പരമ്പരകള്‍ക്കു ശേഷം പരുക്കിന്റെ പേരില്‍ ഒഴിഞ്ഞു നില്‍ക്കുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരം വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിക്കുന്നത്. ദിനേഷ് കാര്‍ത്തിക്കാണ് കീപ്പറായി ഇന്ത്യന്‍ ടീമില്‍ വന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :