ബംഗ്ലാദേശില്‍ 14 പേര്‍ക്ക് വധശിക്ഷ

ധാക്ക| WEBDUNIA|
PRO
ജമാഅത്തെ ഇസ്ലാമിയുടെ മേധാവിയും ഇന്ത്യയിലെ തീവ്രവാദ സംഘടനയുമായ ഉള്‍ഫയുടെ പ്രധാന നേതാവ് ഉള്‍പ്പെടെ 14 പേര്‍ക്കു ബംഗ്ലദേശ്‌ കോടതി വധശിക്ഷ വിധിച്ചു. ജഡ്ജി എസ്‌എം മൊജിബുര്‍ റഹ്മാനാണ് ഇവര്‍ക്കു വധശിക്ഷ വിധിച്ചത്‌.

ജമാഅത്തെ ഇസ്ലാമിയുടെ മേധാവിയും മുന്‍മന്ത്രിയുമായിരുന്ന മതിയൂര്‍ റഹ്മാന്‍ നിസാമി, മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്ഫോസ്സമന്‍ ബാബര്‍ (അന്നു ബംഗദേശ്‌ നാഷനലിസ്റ്റ്‌ പാര്‍ട്ടിയായിരുന്നു അധികാരത്തില്‍) എന്നിവരാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രമുഖര്‍.

അഖണ്ഡ അസമിനുവേണ്ടി മൂന്നു പതിറ്റാണ്ടിലേറെയായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുണൈറ്റഡ്‌ ലിബറേഷന്‍ ഫ്രണ്ട്‌ ഓഫ്‌ അസമിന്റെ (ഉള്‍ഫ) സൈനിക വിഭാഗം മേധാവി പരേഷ്‌ ബറുവയെ കോടതി വധശിക്ഷയ്ക്കു വിധിച്ചത്‌ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ്‌.

മുന്‍ അഡീഷനല്‍ സെക്രട്ടറി നൂറുല്‍ അമിന്റെയും വിചാരണയും ശിക്ഷാവിധിയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു. വിധി പ്രസ്‌താവിച്ച കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഉള്‍ഫ തീവ്രവാദികളുടെ സങ്കേതത്തിലേക്കു ബംഗദേശിലൂടെ ആയുധം നിറച്ച ട്രക്കുകള്‍ കടത്തിയതു 10 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവിചാരിതമായാണു പിടിച്ചത്‌. മെഷീന്‍ ഗണ്‍ ഉള്‍ക്കൊള്ളിച്ച 1,500 ബോക്സുകള്‍, എകെ-47 തോക്കുകള്‍, സബ്മെഷീന്‍ കാര്‍ബൈന്‍സ്‌, ചൈനീസ്‌ പിസ്റ്റളുകള്‍, റോക്കറ്റ്‌ ലോഞ്ചറുകള്‍, 27,000 ഗ്രനേഡുകള്‍, 1.14 കോടി തിരകള്‍ എന്നിവയാണു 2004 ഏപ്രില്‍ രണ്ടിനു പുലര്‍ച്ചെ പത്തു ട്രക്കുകളില്‍നിന്നായി കണ്ടെടുത്തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :