തിരുവനന്തപുരത്ത് 313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 202 പേര്‍ക്കു രോഗമുക്തി

ശ്രീനു എസ്| Last Modified തിങ്കള്‍, 25 ജനുവരി 2021 (19:38 IST)
തിരുവനന്തപുരത്ത് ഇന്ന് 313 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 202 പേര്‍ രോഗമുക്തരായി. നിലവില്‍ 4,177 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,460 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 21,643 പേര്‍ വീടുകളിലും 55 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,558 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :