പണക്കാർ വീണ്ടും പണക്കാരായി, പാവപ്പെട്ടവന്റെ ജോലി പോയി, കൊവിഡ് രാജ്യത്തെ സാമ്പത്തിക വിടവ് രൂക്ഷമാക്കിയെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജനുവരി 2021 (16:35 IST)
കൊവിഡ് മഹാമാരി മൂലമുണ്ടായ ലോക്ക്‌ഡൗണിനെ തുടർന്ന് രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക വിടവ് കൂടുതൽ രൂക്ഷമായെന്ന് റിപ്പോർട്ട്. പല തൊഴിലാളികളും ഈ കാലയളവിൽ ദീർഘകാലം തൊഴിൽ‌ രഹിതർ ആയും ആരോഗ്യസേവനങ്ങൾക്ക് ബുദ്ധിമുട്ടിയും കഴിഞ്ഞപ്പോൾ രാജ്യത്തെ കോടീശ്വരന്മാരുടെ സമ്പത്തിൽ 35 ശതമാനം വർദ്ധനവാണ് ഉണ്ടായത്.

ഓക്‌സ്‌ഫാം എന്ന സന്നദ്ധസംഘത്തിന്റെ ദി ഇൻ‌ ഇക്വാലിറ്റി വൈറസ് എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. രാജ്യത്തെ 84 ശതമാനം വീടുകളും ഈ കാലയളവിൽ വിവിധ രീതിയിൽ വരുമാനനഷ്ടം നേരിട്ടു. കഴിഞ്ഞ വർഷം ഏപ്രിലിൽ മാത്രം മണിക്കൂറിൽ 1.7 ലക്ഷം പേർക്ക് തൊഴിൽ ഇല്ലാതായി.

അംബാനി ഒരു മണിക്കൂറിലുണ്ടാക്കിയ നേട്ടം സ്വന്തമാക്കാൻ ഒരു അവിദഗ്‌ധ തൊഴിലാളിക്ക് പതിനായിരം വർഷങ്ങൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോക്ക്ഡൗൺ കാലത്ത് അതിസമ്പന്നരായ 100 പേരുടെ വരുമാനവർധനവ് ഉപയോഗിച്ച് 138 ദശലക്ഷം ആളുകൾക്ക് 94,045 രൂപയുടെ ചെക്ക് നൽകാമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :