ശ്രീനു എസ്|
Last Modified ശനി, 23 ജനുവരി 2021 (15:09 IST)
പാലക്കാട്: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ജനുവരി 22 ന് കോവിഡ് വാക്സിന് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 827 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 900 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിന് എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതോടെ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവരുടെ ആകെ എണ്ണം 3762 ആയി. നാളെ മുതല്‍ 14 വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴി ദിനംപ്രതി 1400 പേര്‍ക്ക് വാക്സിന് നല്‍കുന്നതാണ്.