സംസ്ഥാനത്ത് 9,51,500 ഡോസ് വാക്സിനുകള്‍ കൂടി എത്തും

ശ്രീനു എസ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (09:34 IST)
സംസ്ഥാനത്ത് 9,51,500 ഡോസ് വാക്സിനുകള്‍ കൂടി എത്തുന്നതാണ്. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്സിനുകളും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്സിനുകളും എത്തുമെന്നാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്സിനുകള്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്സിനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്സിനും 3,15,226 രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 21,88,287 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :