കൊറോണ വൈറസ് വായുവിലൂടെ പടരുമോ?

അനു മുരളി| Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (11:30 IST)
ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്. ഓരോ ദിവസവും സ്ഥിതി വഷളാവുകയാണ്. ഇതിനൊപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. വൈറസ് വായുവിലൂടെ പടർന്ന് പിടിക്കും എന്ന വിധത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. ഇത് വെറും വ്യാജ വാർത്ത ആണെന്ന് ഇൻഫോ ക്ളിനിക്സ് ഫേസ് ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പ് ഇങ്ങനെ;

കൊറോണ വൈറസുകൾ വായുവിലൂടെ പടർന്ന് പിടിച്ച് ( Air borne transmission മുഖേന) സാധാരണ ജനങ്ങൾക്കിടയിൽ രോഗം പരത്തുമോ?

✔ഇല്ല

ലോകാരോഗ്യ സംഘടന അത്തരമൊരു മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയോ?

✔ഉത്തരം : ഇല്ല, ഇല്ല, ഇല്ല

❓ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇങ്ങനെ സംഭവിക്കും എന്ന് പറയുന്നുണ്ടല്ലോ? CNBC എന്ന പ്രമുഖ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അങ്ങനെ പറയുന്നുണ്ടല്ലോ?

⛔തെറ്റായ റിപ്പോർട്ടിങ്ങ് മുഖേന ഒരു തെറ്റിദ്ധാരണ വിപുലമായി എങ്ങനെ പടരാമെന്നതിന്റെ മകുടോദാഹരണമാണീ വാർത്ത. വാർത്ത ശരിയായി വായിച്ചു ഗ്രഹിക്കുകയോ, വാർത്തയിൽ ഉദ്ധരിച്ച പഠനം വായിക്കുകയോ ചെയ്യാതെ പലരും തലക്കെട്ടുകളിൽ അഭിരമിച്ച് ഫോർവേർഡ് ചെയ്തു കാണുന്നത് ഖേദകരമാണ്.

❓വാർത്തയിലെ വസ്തുതകൾ എന്ത്?

❕ലോകാരോഗ്യ സംഘടന പറഞ്ഞതെന്ത്,

✅ഒരു പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന “ആരോഗ്യ പ്രവർത്തകർക്ക് മാത്രം” കൊടുത്ത മുന്നറിയിപ്പാണ് പ്രതിപാദ്യം.

✅ആശുപത്രികളിൽ കൊറോണബാധിതരിൽ ചെയ്യുന്ന ചില ചികിത്സാ പ്രക്രിയകളിൽ എയറോസോളുകൾ രൂപപ്പെടാം.
ആ എയറോസോളുകൾ പ്രസ്തുത പ്രക്രിയ ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

✅ഇൻട്യുബേഷൻ, നെബുലൈസേഷൻ പോലുള്ള പ്രക്രിയ ചെയ്യുന്ന വിദഗ്ദ്ധർ N95 മാസ്ക് ധരിക്കണം.

✅സാധാരണ പൊതു സമൂഹത്തിൽ ഇത്തരം ഒരു രോഗവ്യാപന സാധ്യതയില്ല എന്നും WHO വക്താവ് അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരുന്നു. (വീഡിയോ കമൻ്റിൽ)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :