സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 10 ജൂണ്‍ 2022 (12:59 IST)
മൃഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി. അനോകോവാക്‌സ് എന്നാണ് മൃഗങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിന്റെ പേര്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. അനോകോ വാക്‌സിന് കൊവിഡിന്റെ ഡല്‍റ്റ വകഭേദത്തേയും ഒമിക്രോണ്‍ വകഭേദത്തേയും നിര്‍വീര്യമാക്കാന്‍ സാധിക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം പറഞ്ഞത്. വാക്‌സിനില്‍ നിര്‍വീര്യമാക്കപ്പെട്ട ഡല്‍റ്റ വൈറസ് ആന്റിജന്‍ അടങ്ങിയിട്ടുണ്ട്. നായ, പുള്ളിപ്പുലി, സിംഹം, മുയല്‍ എന്നിവയിലൊക്കെ വാക്‌സിന്‍ സുരക്ഷിതമാണ്.