അഭിറാം മനോഹർ|
Last Modified വെള്ളി, 10 ജൂണ്‍ 2022 (12:18 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ
ടി20 മത്സരത്തിലെ തോൽവിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത് അപൂർവറെക്കൊർഡ്. ടി20 ക്രിക്കറ്റിൽ 13 തുടർവിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത്.
അതേസമയം ക്യാപ്റ്റനെന്ന നിലയിൽ റിഷഭ് പന്തിന്റെ കീഴിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ
ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് വലിയ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ
211
എന്ന കൂറ്റൻ സ്‌കോർ ഉയർത്തിയിട്ടും മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ടി20 ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന റൺചേസാണിത്.
അതേസമയം ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും വലിയ റണ്‍ചേസും കൂടിയാണ് സൗത്താഫ്രിക്ക കുറിച്ചത്. ഇതിന് മുൻപ് മറ്റൊരു ടീമും ഇന്ത്യയുമായി 200ന് മുകളിൽ റൺസ് ചേസ് ചെയ്ത് വിജയിച്ചിട്ടില്ല. 2015ല്‍ ധര്‍മശാലയില്‍ വച്ച് സൗത്താഫ്രിക്ക തന്നെ 200 റണ്‍സ് ചേസ് ചെയ്തതായിരുന്നു മുമ്പുള്ള റെക്കോര്‍ഡ്.