റഷ്യന്‍ സലാഡിന്റെ രുചി സലാഡുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതീവ ഹൃദ്യമായി തോന്നിയാല്‍ അത്ഭുതമില്ല. താമസമില്ലാതെ തയ്യാറാക്കാന്‍ കഴിയുന്ന ഒരു കോണ്ടിനെന്റല് വിഭവമാണിത്.
ചേര്‍ക്കേണ്ടവ
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം വെള്ളരിക്ക - ഒരെണ്ണം കോളിഫ്ലവര്‍ - ഒരെണ്ണം കാരറ്റ് - ചെറുത് മൂന്നെണ്ണം പൈനാപ്പിള്‍ കഷണമാക്കിയത്- നാലെണ്ണം പട്ടാണി കടല - നൂറ് ഗ്രാം പാല് - ഒരു കപ്പ് വെണ്ണ - മൂന്ന് സ്പൂണ്‍ ക്രീം- ആറ് സ്പൂണ്‍ മൈദ - നാല് സ്പൂണ്‍ കുരുമുളക് പൊടി - രണ്ട് സ്പൂണ്‍ ഉപ്പ് - പാകത്തിന്
ഉണ്ടാക്കേണ്ട വിധം
പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി ഉപ്പ് ചേര്‍ത്ത് വേവിക്കുക. വെണ്ണ ഉരുക്കിയ ശേഷം മൈദ അതിലിട്ട് വേവിക്കണം. മൈദ വെന്ത് കഴിയുമ്പോള്‍ പാല് ചേര്‍ക്കുക. തിളച്ച് കഴിയുമ്പോള്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കാം. മിശ്രിതം വാങ്ങി വച്ച് വെന്ത പച്ചക്കറികളും വെള്ളരിക്കയും പൈനാപ്പിളും ചേര്‍ക്കണം. മിശ്രിതം കുറുകിയ ശേഷമായിരിക്കണം വാങ്ങേണ്ടത്.
ഇപ്പോള്‍ റഷ്യന്‍ സലാഡ് റഡി. ഇത് തണുപ്പിച്ച് ഉപയോഗിച്ചാല്‍ രുചി കൂടും.