സെലറി ഫ്രൂട്ട് സാലഡ്

FILEFILE
കോണ്ടിനന്‍റല്‍ വിഭവങ്ങളുടെ ഇഷ്ടക്കാര്‍ക്ക് രുചിക്കുന്ന ഒരിനമാണ് സെലറി ഫ്രൂട്ട് സാലഡ്. ഉണ്ടാക്കാന്‍ വളരെ എളുപ്പമുള്ളതായതിനാല്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ കൂടാതെ ഇത് ആസ്വാദ്യമാക്കാന്‍ കഴിയും.

ആവശ്യമുള്ളവ

ഓറഞ്ച്, മുന്തിരി, ആപ്പിള്‍, പൈനാപ്പിള്‍, ഏത്തപ്പഴം, നാരങ്ങ എന്നിവ നുറുക്കിയത്- 6 കപ്പ്

സെലറി അരിഞ്ഞത്- 11/2 സ്പൂണ്‍
വെള്ളരിക്ക അരിഞ്ഞത്- 3 സ്പൂണ്‍
തക്കാളി അരിഞ്ഞത്- 3സ്പൂണ്‍
നാരങ്ങ നീര്- 3 സ്പൂണ്‍
സോര്‍ ക്രീം- 1 കപ്പ്
വോള്‍ നട്ട് അരിഞ്ഞത്- 3 സ്പൂണ്‍
ഉപ്പ്, കുരുമുളക് പൊടി ഇവ രുചിക്ക് അനുസരിച്ച് ഉപയോഗിക്കുക.

തയാറാക്കുന്ന വിധം

PRATHAPA CHANDRAN|
പഴ നുറുക്കുകള്‍ക്കൊപ്പം തക്കാളിക്കഷണങ്ങളും വെള്ളരിക്കയും ഒരു പാത്രത്തില്‍ എടുക്കുക. ഇതില്‍ നാരങ്ങനീര്‍ ചേര്‍ക്കുക. പിന്നീട്, സെലറി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. ഇതെല്ലാം തയ്യാറാക്കി വച്ചിരിക്കുന്ന സോര്‍ ക്രീമിലേക്ക് ചേര്‍ക്കുക. നന്നായി കൂട്ടി യോജിക്കും വരെ പതുക്കെ ഇളക്കണം. ഇപ്പോള്‍, സെലറി സലാഡ് റഡിയായിക്കഴിഞ്ഞു. ഇനി, വാള്‍നട്ട് ഉപയോഗിച്ച് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പാം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :