ശിവാജിയുടെ വിജയത്തിനു ശേഷം ശ്രേയ ശരണിനെ തൊട്ടാല്‍ പൊള്ളുമെന്നാണ് തമിഴ് നിര്‍മ്മാതാക്കളുടെ അഭിപ്രായം. എന്നാല്‍, യുവ നടികളെ പെട്ടെന്ന് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നില്ല എന്നാണ് ശ്രേയയുടെ പരാതി.
ശിവജിയിലെ തമിള്‍ സെല്‍വിക്ക് ഇപ്പോള്‍ ഒരു സിനിമയ്ക്ക് 70 ലക്ഷമാണ് പ്രതിഫലം!‘കാറ്റുള്ളപ്പോഴേ തൂറ്റാന്‍’ പറ്റൂ എന്ന് ശിവാജിയുടെ വിജയത്തിനു ശേഷം ശ്രേയ പഠിച്ചു എന്ന് വേണം കരുതാന്‍.
ഈ പ്രതിഫലം കമല്‍ ഹസ്സനെ വരെ ഞെട്ടിച്ചു എന്നാണ് വാര്‍ത്ത. ദശാവതാരത്തില്‍ ശ്രേയയും ഇരിക്കട്ടെ എന്ന് കരുതിയത് കമലിന് നിരാശ സമ്മാനിച്ചു. ഇത്രയും തുകയ്ക്ക് ഉള്ള നായികയെ വേണ്ടെന്ന് വച്ച് കമല്‍ തിരികെ പോവുകയും ചെയ്തു.
WEBDUNIA|
പ്രതിഫലം കൂട്ടിയതോടൊപ്പം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനും ശ്രേയ തീരുമാനിച്ചു കഴിഞ്ഞു- ആവശ്യമെങ്കില്‍ നീന്തല്‍ വേഷം വരെ മാത്രം!