വിവാഹമോചനം വിഷാദരോഗമുണ്ടാക്കുമെന്ന്

ഒട്ടാവ| WEBDUNIA|
വിവാഹം എപ്പോഴും സുഖകരമായ അനുഭവമാകണമെന്നില്ല. എന്നാല്‍ വിവാഹ മോചനം അതിലും വലിയ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. സ്ത്രീകളെക്കാള്‍ പുരുഷന്മാരെ ആയിരിക്കും വിവാഹ മോചനം കൂടുതല്‍ ബാധിക്കുകയെന്നും കണ്ടെത്തിയിട്ടുണ്ട്.

വിവാഹമോചനം നടത്തിയ 20നും 64നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാര്‍ക്ക് വിവാഹിതരായ പുരുഷന്മാരെ അപേക്ഷിച്ച് വിഷാദരോഗ സാധ്യത ആറ് മടങ്ങ് അധികമാണെന്ന് കണ്ടെത്തി. സ്റ്റാറ്റിറ്റിക്സ് കാനഡ എന്ന ഏജന്‍സിയുടെ പഠനത്തിലാണ് ഇത് കണ്ടെത്തിയിട്ടുള്ളത്.

വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീകളെ ആപേക്ഷിച്ച് വിഷാദ രോഗ സാധ്യത 3.5 മടങ്ങ് അധികമാണ്. ഇണയെ പിരിയുന്നത് പുരുഷന്മാര്‍ക്ക് തന്നെ ആണ് കൂടുതല്‍ ദു:ഖം ഉളവാക്കുന്നതെന്ന് പഠനം വെളിപ്പെടുത്തുന്നു.

പഠനം പത്ത് വര്‍ഷമാണ് നീണ്ടു നിന്നത്. വിവാഹമോചനം നടന്ന് ആദ്യ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളിലാണ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിഷാദ രോഗം വരാനുള്ള സാധ്യത കുടുതല്‍.

വേര്‍പിരിയല്‍ ജീവിതത്തെ മാറ്റിമറിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലും മറ്റും മാനസികമായി തളര്‍ത്തുന്നു.പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍.

പുരുഷന്മാരില്‍ കുട്ടികളുടെ ചുമതലകള്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു.എന്നാല്‍, കാലക്രമേണ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമെന്നും പഠനം പറയുന്നു. വിവാഹമോചനം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിഷാദ രോഗം മിക്കവരെയും വിട്ടകലുമെന്നും കണ്ടെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :