മോഹന്‍ലാലും മഞ്ജുവും വിനീതമായി അപേക്ഷിക്കുന്നില്ല!

മോഹന്‍ലാല്‍, മഞ്ജു, സത്യന്‍ അന്തിക്കാട്, ദിലീപ്, ജയറാം
Last Updated: തിങ്കള്‍, 17 നവം‌ബര്‍ 2014 (20:25 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ ചിത്രത്തിന് 'വിനീതമായി അപേക്ഷിക്കുന്നു' എന്ന് പേരിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ പേരിട്ടിട്ടില്ല എന്ന് സത്യന്‍ അന്തിക്കാട് തന്നെ അറിയിച്ചിരിക്കുന്നു.

സിനിമയ്ക്ക് ഇതുവരെ നാമകരണം ചെയ്തിട്ടില്ലെന്നും പേര് നിശ്ചയിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ആദ്യം പബ്ലിഷ് ചെയ്യുമെന്നുമാണ് സത്യന്‍ അന്തിക്കാട് അറിയിച്ചിരിക്കുന്നത്.

വനിതാരത്നം എന്ന മാഗസിന്‍റെ റിപ്പോര്‍ട്ടര്‍ വിനീത് ആയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഡ്വ. ദീപ എന്ന കഥാപാത്രത്തെ മഞ്ജുവും അവതരിപ്പിക്കുന്നു.

രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന സിനിമ തികച്ചും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :