വിവാഹമോചിതയായി മഞ്ജു വാര്യര്‍

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിനീതമായി അപേക്ഷിക്കുന്നു, മമ്മൂട്ടി, ദിലീപ്
Last Updated: വെള്ളി, 14 നവം‌ബര്‍ 2014 (16:19 IST)
വിവാഹമോചിതയും ഏഴുവയസുള്ള ഒരു പെണ്‍കുട്ടിയുടെ മാതാവുമായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'വിനീതമായി അപേക്ഷിക്കുന്നു' എന്ന ചിത്രത്തിലാണ് മഞ്ജുവിന്‍റെ ഈ കഥാപാത്രം.

ദീപ എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അഭിഭാഷകയാണ്. വിനീത് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു വനിതാ മാഗസിന്‍റെ റിപ്പോര്‍ട്ടറാണ്. അഡ്വ.ദീപയുടെ ഒരു അഭിമുഖം തരപ്പെടുത്തിയെടുക്കാനുള്ള വിനീതിന്‍റെ ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വിനീതമായി അപേക്ഷിക്കുന്നു എന്ന സിനിമയുടെ പ്രമേയം.

കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ എന്നീ സിനിമകള്‍ക്ക് ശേഷം രഞ്ജന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന സിനിമയാണിത്.

ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബേത്‌ലഹേം, കന്‍‌മദം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമ കൂടിയാണ് 'വിനീതമായി അപേക്ഷിക്കുന്നു'.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :